കോടീശ്വരനില്‍ മത്സരിച്ച് സമ്മാനമായി നേടിയ തുക മുഴുവന്‍ കുഞ്ചാക്കോ ബോബന്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കി

single-img
17 April 2015

Kunchacko Boban 1610201445746AMവിഷുദിനത്തില്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ ടെലിവിഷന്‍ ഷോയില്‍ അതിഥിയായെത്തി മത്സരിച്ച് പ്രശസ്ത സിനിമാ താരം കുഞ്ചാക്കോ ബോബന്‍ പരിപാടിയില്‍ നിന്നും നേടിയ ആറ് ലക്ഷം രൂപാ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കി. ആറു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് കുഞ്ചാക്കോ ബോബന് സമ്മാനത്തുക ലഭിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതാവസ്ഥകള്‍ പ്രമേയമാക്കി ഡോ.ബിജു ഒരുക്കിയ വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കുഞ്ചാക്കോ ബോബന്‍ കാസര്‍ഗോഡ് മേഘലയിലെത്തിയപ്പോഴാണ് ഇരകളുടെ ജീവിതാവസ്ഥ നേരിട്ട് കാണാനിടയായത്. ദുരിതബാധിതരുടെ ജീവിതാവസ്ഥകള്‍ അടുത്തറിഞ്ഞ പശ്ചാത്തലത്തില്‍ സമ്മാനതുക ദുരിതബാധിതര്‍ക്ക് നല്‍കുകയായിരുന്നു.

എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌നേഹവീടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സമ്മാനത്തുക നല്‍കിയത്. സുരേഷ് ഗോപിയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യ വേദിയുംചേര്‍ന്ന് അഞ്ച് വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയിരുന്നു.