ദുബായില്‍ കളഞ്ഞുകിട്ടുന്ന സാധനങ്ങള്‍ പോലീസില്‍ ഏല്‍പ്പിച്ചാല്‍ പാരിതോഷികം നലകാനും കിട്ടുന്ന സാധനങ്ങള്‍ ഒളിച്ചുവെച്ചാല്‍ ക്രിമിനല്‍ കുറ്റം ചുമത്താനമുള്ള നിയമം വരുന്നു

single-img
17 April 2015

Dubaiദുബായില്‍ കളഞ്ഞു കിട്ടുന്ന സാധനങ്ങള്‍ പോലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കാനും ഇത്തരം സാധനങ്ങള്‍ ലഭിച്ചിട്ടും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും എനിയമം വരുന്നു. സാധനം കളഞ്ഞു കിട്ടുന്ന വ്യക്തി അത് പോലീസില്‍ ഏല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ ഉടമ സാധനം വേണ്ടെന്ന് പറഞ്ഞാല്‍ പോലും തിരികെ ഏല്‍പ്പിക്കുന്ന വസ്തുവിന്റെ വിലയുടെ പത്ത് ശതമാനം പാരിതോഷികമായി ലഭിക്കും.

ദുബായി ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൗമാണ് ഈ നിയമത്തിന് പിന്നില്‍. കളഞ്ഞുപോയതോ മോഷണം പോയതോ ആയ വസ്തുക്കള്‍ പോലീസില്‍ ഏല്‍പ്പിക്കുന്നവര്‍ക്കായിരിക്കും പാരിതോഷികം ലഭിക്കുക. വസ്തുവിന്റെ വിലയുടെ 10 ശതമാനം പാരിതോഷികമായി ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പരമാവധി 50,000 യുഎഇ ദിര്‍ഹം(എട്ട് ലക്ഷത്തിലധികം രൂപ) വരെയെ പാരിതോഷിക നിരക്ക് കൂട്ടുള്ളു.

പോലീസില്‍ സാധനം കിട്ടി ഒരു വര്‍ഷം കഴിഞ്ഞ് ഉടമകള്‍ തിരികെ വാങ്ങാന്‍ വന്നില്ലെങ്കില്‍ സാധനം പോലീസില്‍ ഏല്‍പ്പിച്ച ആള്‍ക്ക് സാധനത്തിന് മേല്‍ അവകാശവാദമുന്നയിക്കാമെന്നും നിയമത്തിലുണ്ട്. കളഞ്ഞുപോയ ഇത്തരം സാധനങ്ങള്‍ ലഭിച്ചാല്‍ സാധനം ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കും.