ആഡംബര കാറുകൾ സ്വന്തമായിട്ടുള്ളവർക്കായി ഡേറ്റിങ് വെബ്സൈറ്റ്

single-img
17 April 2015

datingആഡംബര കാറുകൾ സ്വന്തമായിട്ടുള്ളവർക്കായി ഒരു ഡേറ്റിങ് വെബ്സൈറ്റ്. supercardating.com എന്നാണ് യു കെ ആസ്ഥാനമായ പ്രവർത്തിക്കുന്ന വെബ്സൈറ്റിന്റെ പേര്. ഈ ഡേറ്റിങ് സൈറ്റിൽ അംഗമാകാൻ വേണ്ടത് സ്വന്തമായി കോടികൾ വിലമതിക്കുന്ന ഒരു ലക്ഷ്വറി കാർ മാത്രം. അംഗത്വം എടുത്ത് കഴിഞ്ഞാൽ പിന്നീട് മാസത്തിൽ 65 പൌണ്ടാണ് ഈ ഡേറ്റിങ് സൈറ്റിനായി ചെലവാക്കേണ്ടത്. ഇനി, ഒരു വർഷത്തേക്കുള്ള അംഗത്വം ഒരുമിച്ച് എടുക്കുകയാണ് എങ്കിൽ 380 പൗണ്ട് ചെലവഴിക്കേണ്ടി വരും.

യാത്രയിൽ ഏകാന്തത അനുഭവിക്കുന്ന സമ്പന്നർക്ക് രസകരമായൊരു കമ്പനി നൽകുക എന്നതാണ് ഈ ഡേറ്റിങ് സൈറ്റിന്റെ ലക്‌ഷ്യം. ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ ഡേറ്റിങ് വെബ്സൈറ്റിൽ  അംഗത്വം എടുത്തിരിക്കുന്നത്. ഇന്ത്യാക്കാരനായ സംഗീത് സെഗാരാമാണ് ഈ ഡേറ്റിങ് വെബ്‌സൈറ്റ് തുടങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പക്കല്‍ ഒരു ലാമ്പോര്‍ഗിനി മഴ്‌സിലാഗോ എല്‍പി640 റോഡ്‌സ്റ്റര്‍ ഉണ്ട്.

സൂപ്പര്‍കാര്‍ ഉടമകള്‍ക്ക് ഡേറ്റിങ്ങിന് അവരുടേതിന് സമാനമായ മാനസികാവസ്ഥയുള്ളവരെ കിട്ടാന്‍ അതിലേറെ പാടായിരിക്കും. ഇക്കാര്യത്തെ, ഒരു ബിസിനസ് മൈൻഡോട് കൂടി നോക്കികണ്ടപ്പോഴാണ് supercardating.com  രൂപം കൊണ്ടതെന്ന് അദ്ദേഹം പറയുന്നു.

ലോകത്തെമ്പാടുമുള്ള സൂപ്പര്‍കാര്‍ ഉടമകളില്‍ 20 ശതമാനം പേരും സ്ത്രീകളാണ്.ഡേറ്റിങ്ങിന് താല്പര്യമുള്ള ഇവർ പല ഡേറ്റിങ് സൈറ്റുകളിലും അംഗത്വമെടുത്ത്  ചതിക്കപ്പെടാറുണ്ട്. ഈ പ്രശ്‌നത്തെയാണ് സൂപ്പര്‍കാര്‍ ഉടമസ്ഥത എന്ന മന്ത്രം മുന്നോട്ടു വെച്ച് സംഗീത് നേരിടുന്നത്. എന്നാല്‍ ഉയര്‍ന്ന പ്രകടനശേഷിയുള്ളതെന്ന് കാരണത്താല്‍ സുബാരുവിന്റെയോ മിത്സുബിഷിയുടെയോ ഉടമകൾക്ക് സൈറ്റിൽ അംഗത്വം നൽകില്ല. യുകെയില്‍ മാത്രം 400,000 സൂപ്പര്‍കാറുകളുണ്ട്.

ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതല്ല ഈ വെബ്സൈറ്റ്.  ഗേകള്‍ക്കും മിശ്ര ലൈംഗികതയുള്ളവര്‍ക്കുമെല്ലാം ക്ലബ്ബില്‍ പങ്കാളിയെ കണ്ടെത്താം.