യുഎസിലെ ഹോട്ടലില്‍ ഇന്ത്യക്കാരന്‍ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി

single-img
16 April 2015

killerമേരിലാന്റ് (യുഎസ്): യുഎസിലെ ഹോട്ടലില്‍ ഇന്ത്യക്കാരന്‍ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. 24കാരനായ ഭദ്രേഷ് കുമാര്‍ ചേതന്‍ഭായ് പട്ടേലാണ് 21കാരിയായ ഭാര്യ പലക് പട്ടേലിനെ അടിച്ചുകൊന്നത്.

ഡങ്കിന്‍ ഡോനട്ട്‌സ് റെസ്‌റ്റോറന്റിന്റെ അടുക്കളയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലയ്ക്ക് ശേഷം ഭദ്രേഷ് കുമാര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

ഏപ്രില്‍ 12ന് രാത്രി 11 മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പലകിന്റെ മൃതദേഹം അടുക്കളയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇരുവരും ഡങ്കിന്‍ ഡോനട്ട്‌സിലെ ജീവനക്കാരാണ്.