മനീഷ് സിസോഡിയ സ്‌കൂളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

single-img
16 April 2015

Manish_Sisodiaന്യൂഡല്‍ഹി:  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ സ്‌കൂളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. ആയിരക്കണക്കിന് രൂപയുടെ വസ്തുക്കള്‍ വാങ്ങിയതിന്റെ വ്യാജ രസീതികള്‍ മന്ത്രി കണ്ടെടുത്തു.പ്രസിഡന്റ് എസ്‌റ്റേറ്റിലെ രാജേന്ദ്ര പ്രസാദ് സ്‌കൂളിലാണ് സിസോഡിയ സന്ദര്‍ശനം നടത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

ഗ്യാസ് സിലിണ്ടറില്ലാത്ത ഹോം സയന്‍സ് ലാബാണ് സ്‌കൂളിലുണ്ടായിരുന്നത്. പ്രാഥമിക ഉപകരണങ്ങള്‍ പോലും ലാബില്‍ ഉണ്ടായിരുന്നില്ല. അതേസമയം ഫുഡ് പ്രോസസിംഗ് യൂണിറ്റ് വാങ്ങാനായി ഇയാള്‍ പണം ചിലവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രോസസിംഗ് യൂണിറ്റ് ലാബില്‍ ഉണ്ടായതുമില്ല. തുടരന്വേഷണത്തിന് മനീഷ് സിസോഡിയ ഉത്തരവിട്ടിട്ടുണ്ട്.