പ്രീതി സിന്റ ക്രിക്കറ്റ് വിട്ട് വീണ്ടും സിനിമയില്‍ സജീവമാകുന്നു

single-img
16 April 2015

Preity-Zinta-പ്രീതി സിന്റ ക്രിക്കറ്റ് വിട്ട് വീണ്ടും സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചു. ഐപിഎല്ലില്‍ സജീവമാകാന്‍ വേണ്ടി വര്‍ഷത്തില്‍ ഒരു സിനിമ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു പ്രീതി. ‘നാച്ച് ബാലി’ റിയാലിറ്റി ഷോയില്‍ ജഡ്ജിയിക്കൊണ്ടാണ് പ്രീതി വീണ്ടും ബോളിവുഡിലേക്ക് സജീവമാകാന്‍ ഒരുങ്ങുന്നത്.

ചേതന്‍ ഭഗവതിനും കോറിയോഗ്രാഫര്‍ മാഴ്‌സി പെസ്‌റ്റോണ്‍ജിയും ഈ റിയാലിറ്റി ഷോയില്‍ ജഡാജുമാരാണ്. 2013 ല്‍ ‘ഇഷ്‌ക്ക് ഇന്‍ പാരീസ്’ ആയിരുന്നു പ്രീതി അവസാനം അഭിനയിച്ച ചിത്രം.

ക്രിക്കറ്റ് ടീമിന്റെ പേരില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണ് സിനിമയില്‍ നിന്നും മാറി നിന്നത്. ഐപിഎല്ലില്‍ നിന്നും ഇനി കൂടുതലൊന്നും നേടാനില്ല. ടീമും ബിസിനസുമെല്ലാം നന്നായി പോകുന്നു. അതു കൊണ്ടാണ് ഇനി ബോളിവുഡിലേക്ക് സജീവമാകാന്‍ ഉദ്ദേശിക്കുന്നതായി പ്രീതി പറഞ്ഞു. ഈ വര്‍ഷം തന്റെ കൂടുതല്‍ സിനിമകളുണ്ടാകുമെന്നും പ്രീതി കൂട്ടിച്ചേര്‍ത്തു.