സരിതയുടെ കത്ത് തന്നില്ലെങ്കില്‍ പിടിച്ചെടുക്കണമെന്ന് പിസി ജോര്‍ജ്ജ്

single-img
16 April 2015

27-1427443488-pc-georgeതിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ കത്ത് തന്നില്ലെങ്കില്‍ പിടിച്ചെടുക്കണമെന്ന് പിസി ജോര്‍ജ്ജ്. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ജോര്‍ജ്ജ് കത്തെഴുതി. സരിതയുടെ കത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിധിയില്‍ സരിതയുടെ കത്തും ഉള്‍പ്പെടുത്തണമെന്ന് ജോര്‍ജ്ജ് പറഞ്ഞു .

ജോസ് കെ മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ സ്ത്രീകളെ വഴിവിട്ട് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടു. സരിതയുടെ കത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ അന്വേഷണം ഇല്ലാത്തത് അംഗീകരിയ്ക്കാനാവില്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നു.

സരിതയുടേത് എന്ന പേരില്‍ പുറത്ത് വന്ന കത്തില്‍ ജോസ് കെ മാണി എംപി ഉള്‍പ്പടെയുള്ളവരുടെ പേര് പമാര്‍ശിച്ചിരുന്നു . ഇതിന് പിന്നാലെ തന്റെ കത്തല്ല പുറത്ത് വന്നതെന്നും വ്യാജമാണെന്നും അവകാശപ്പെട്ട സരിത രംഗത്തെത്തിയിരുന്നു . തുടര്‍ന്നാണ് സരിതയുടെ കത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവിധ നേതാക്കള്‍ രംഗത്തെത്തിയത് .