ദേശീയ ഗെയിംസില്‍ അഴിമതി നടന്നിട്ടില്ലെന്ന് സിബിഐ

single-img
14 April 2015

national-gamesദേശീയ ഗെയിംസില്‍ അഴിമതി നടന്നതിന്‌ തെളിവില്ലെന്ന്‌ സിബിഐ. ഇക്കാര്യം വ്യക്‌തമാക്കുന്ന റിപ്പോര്‍ട്ട് സിബിഐ കൊച്ചി യൂണിറ്റ് ചെന്നൈയിലെ ജോയിന്റ് ഡയറക്ടര്‍ക്കു കൈമാറി. റിപ്പോര്‍ട്ട്‌ ഹൈക്കോടതിയിലും സമര്‍പ്പിക്കും.

സിബിഐ റിപ്പോര്‍ട്ടില്‍ വി. ശിവന്‍കുട്ടിയുടെ പരാതിയില്‍ രാഷ്‌ട്രീയ ആരോപണങ്ങള്‍ മാത്രമാണ്‌ ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു. ഗെയിംസിനായി സ്‌റ്റേഡിയങ്ങള്‍ നിര്‍മ്മിച്ചത്‌ ബിടിഒ അടിസ്‌ഥാനത്തിലാണ്‌. ജര്‍മനിയില്‍ നിന്നും സിന്തറ്റിക്‌ ട്രാക്ക്‌ വാങ്ങിയതിലും നഷ്‌ടം ഉണ്ടായിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു‌.