വിശ്വഹിന്ദു പിരിഷത്തുകാര്‍ തടയണമെന്ന് ആവശ്യപ്പെട്ട കമലഹാസന്റെ ഉത്തമവില്ലന്‍ മെയ് 1 ന് റിലീസ് ചെയ്യും

single-img
14 April 2015

uthama-villain_142528961760വിശ്വഹിന്ദു പിരിഷത്തുകാര്‍ തടയണമെന്ന് ആവശ്യപ്പെട്ട കമലഹാസന്റെ ഉത്തമവില്ലന്‍ മെയ് 1 ന് റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ലിങ്കുസ്വാമി. വിശ്വരൂപം സിനിമയുമായുള്ള വിവാദങ്ങളുമായി ഉത്തമവില്ലനെ ബന്ധപ്പെടുത്തുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രത്യേക സംഘടനകള്‍ ഉത്തമവില്ലന്റെ റിലീസ് തടയാന്‍ ശ്രമിച്ച പ്രശ്‌നങ്ങളൊക്കെ ഒത്തുതീര്‍പ്പാക്കിയെന്നും ചിത്രം മെയ് ഒന്നിന് തന്നെ തിയറ്ററുകളിലെത്തുമെന്നും ലിങ്കുസ്വാമി അറിയിച്ചു. ഉത്തമവില്ലനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗങ്ങളുമായി ഞാനും കമല്‍സാറും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാന ത്തിലായിരുന്നു അത്.

തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ക്കെതിരെ വിശ്വരൂപം റിലീസ് ചെയ്യുന്ന സമയത്ത് കമല്‍ഹാസന്‍ പരാതി നല്‍കിയിരുന്നു. വിശ്വരൂപം ഡിടിഎച്ച് വഴി റിലീസ് ചെയ്തത് ഇക്കൂട്ടര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം പരാതി നല്‍കിയത്. ഈ പരാതിയുടെ സാഹചര്യത്തില്‍ ചിലര്‍ മനഃപൂര്‍വം ഉത്തമവില്ലനെതിരെയും രംഗത്തെത്തുകയായിരുന്നു. ഇപ്പോള്‍ കമല്‍സാര്‍ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും അതുകൊണ്ട് തന്നെ വിശ്വരൂപം വിവാദം ഇനി ചിത്രത്തിന്റെ റിലീസിനെ ബാധിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ലിങ്കുസ്വാമി സൂചിപ്പിച്ചു.