വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആസാമില്‍ കോണ്‍ഗ്രസ് വനിത എം.എല്‍.എ പിടിയിൽ

single-img
14 April 2015

rumi-nathദിസ്പുര്‍: രാജ്യാന്തര വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആസാമില്‍ കോണ്‍ഗ്രസ് വനിത എം.എല്‍.എ പിടിയിൽ. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് റുമി നാഥിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വാഹനങ്ങള്‍ മോഷ്ടിച്ച് കടത്തുന്ന സംഘത്തലവന്‍ അനില്‍ ചൗഹാനുമായുള്ള ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ്. റൂമി നാഥിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അനില്‍ ചൗഹാനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

താന്‍ ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിന്‍റെ അര്‍ഥം കുറ്റവാളിയാണെന്നല്ലെന്നും റൂമി പറഞ്ഞു. തനിക്ക് ചൗഹാനെ അറിയില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തക എന്നനിലയില്‍ അയാളുടെ ഭാര്യയെ അറിയാം. തന്‍റെ രാഷ്ടീയ ഭാവി നശിപ്പിക്കുന്നതിനാണ് ആരോപണങ്ങളെന്നും അവർ പറഞ്ഞു.റൂമിയുടെ രണ്ടാം ഭര്‍ത്താവ് ജാക്കി സക്കീറിനെ അറസ്റ്റു ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് റൂമി ജാമ്യാപോക്ഷ നല്‍കിയിരുന്നത്.

വിവാദങ്ങളുടെ തോഴി കൂടിയാണ് റൂമി നാഥ്. ഒരു വര്‍ഷം മുന്‍പ് ആദ്യ ഭര്‍ത്താവായ ഡോ. രാകേഷ് സിംഗിനെയും രണ്ടു വയസ്സുള്ള മകളെയും ഉപേക്ഷിച്ച് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. തുടർന്ന് എം.എല്‍.എയായ ജാക്കീ സാകീറിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ സാകീറിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി ജയിലിടച്ചിരുന്നു.