പി.സി ജോര്‍ജിന്‍െറ മകനെ യൂത്ത് ഫ്രണ്ടിൽ നിന്നും പുറത്താക്കി

single-img
14 April 2015

shaunകോട്ടയം: പി.സി ജോര്‍ജിന്‍െറ മകൻ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടലംഘനം നടത്തിയതിനാണ് ഷോണിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതു മുതല്‍ ഷോണ്‍ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുകയായിരുന്നു.

ഷോണിനെ പാര്‍ട്ടിയില്‍ നിന്നും യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പി.സി ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഷോണ്‍, ജോസ് കെ. മാണിക്ക് എതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു.  പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നില്ല.

ബാര്‍ കോഴക്ക് പിന്നില്‍ മന്ത്രി കെ. ബാബുവും എ ഗ്രൂപ്പും ആണെന്ന് ജോസ് കെ. മാണി പറഞ്ഞതായും ഷോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട പി.സി ജോര്‍ജിനെ ശേഷിക്കുന്ന സ്ഥാനങ്ങളില്‍ നിന്നും കേരളാ കോണ്‍ഗ്രസ് എം പുറത്താക്കിയേക്കും.