രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ നിരോധിച്ചു

single-img
14 April 2015

mangoതിരുവനന്തപുരം: കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങ വില്‍ക്കുന്നതും സംഭരിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതും നിരോധിച്ചാണ് വിജ്ഞാപനം. അന്യസംസ്ഥാനങ്ങളില്‍നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന മാങ്ങ പരിശോധിച്ച് കൃത്രിമ മാര്‍ഗങ്ങളിലൂടെ പഴുപ്പിച്ചതല്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന പൊലീസ്, വാണിജ്യനികുതി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൃത്രിമ മാര്‍ഗങ്ങളിലൂടെ പഴുപ്പിച്ച മാങ്ങയുള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകര്‍ ആയിരിക്കണമെന്നും പരാതികള്‍ ഫുഡ് സേഫ്റ്റി ടോള്‍ ഫ്രീ നമ്പര്‍ 1800 425, 1125 നമ്പറുകളിൽ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.