ഐപിഎല്‍ സിക്‌സുകളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്‌ലിന് ഡബിള്‍സെഞ്ച്വറി

single-img
13 April 2015

download (1)ഐപിഎല്‍ സിക്‌സുകളുടെ എണ്ണത്തില്‍ ക്രിസ് ഗെയ്‌ലിന് ഡബിള്‍സെഞ്ച്വറി. ഹൈദരാബാദിന് എതിരായ മത്സരത്തിലാണ് ഗെയ്ല്‍ ഐപിഎല്ലില്‍ 200 സിക്‌സുകള്‍ തികച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍.

 

70 ഐപിഎല്‍ മത്സരങ്ങളിലെ 69 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്ല്‍ 200 സിക്‌സുകള്‍ എന്ന നേട്ടത്തിലെത്തിയത്. 232 ബൗണ്ടറികളും ഗെയ്ല്‍ നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും 17 അര്‍ധസെഞ്ച്വറികളും ഗെയ്‌ൽ ഐപിഎല്‍ കരിയറില്‍ നേടിയിടുണ്ട്.ഐപിഎല്ലില്‍ നൂറിലേറെ സിക്‌സുകള്‍ നേടിയിട്ടുള്ള ഇന്ത്യക്കാരനല്ലാത്ത ഏക താരം കൂടിയാണ് ഗെയ്ല്‍.