വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.എമ്മിന് പുതിയ ദിശ നല്‍കും- പ്രകാശ് കാരാട്ട്

single-img
13 April 2015

yechuri-karatവിശാഖപട്ടണം: സി.പി.എം പാര്‍ട്ടിക്ക് പുതിയ ദിശ നല്‍കുന്നതായിരിക്കും വിശാഖപട്ടണത്ത് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്ന് പ്രകാശ് കാരാട്ട്.

താന്‍ യാതൊരു പദവിയും ആഗ്രഹിച്ചല്ല പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സീതാറം യെച്ചൂരി. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും എല്ലാ നിര്‍ദേശങ്ങളും പാലിക്കുമെന്നും യെച്ചൂരി പറഞ്ഞു.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കാന്‍ സീതാറാം യെച്ചൂരി ഇല്ല എന്നൊരു വാര്‍ത്ത പരന്നിരുന്നു. രാഷ്ട്രീയ അടവു നയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണമെന്നറിയുന്നു. പ്രകാശ് കാരാട്ടും എസ്. രാമചന്ദ്രന്‍ പിള്ളയുമാകും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുക. കഴിഞ്ഞ പാര്‍ട്ടികോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത് സീതാറാം യെച്ചൂരിയായിരുന്നു.

പാര്‍ട്ടിക്ക് വയസാകുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നു. ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും അംഗസംഖ്യ കുറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.