പഞ്ചാബിനോട് മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന് തോറ്റു

single-img
13 April 2015

johnകിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് മുംബൈ ഇന്ത്യന്‍സ് 18 റണ്‍സിന് അടിയറവ് പറഞ്ഞു.ഞായറാഴിച്ച ഐപിഎല്‍ രണ്ടാം മത്സരത്തില്‍ കിംഗ്‌സ് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈയുടെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 159ന് അവസാനിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ജോര്‍ജ് ബെയ്ലി (61), വീരേന്ദര്‍ സെവാഗ് (36), മുരളി വിജയ് (35) എന്നിവരുടെ പ്രകടനമാണ്  178 റണ്‍സ് എന്ന മാന്യമായ സ്‌കേര്‍ നല്‍കിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് തകര്‍ന്നു വീഴുകയായിരുന്നു. 6 ന് 59 എന്ന പരിതാപകരമായ നിലയിലായ മുംബൈയെ ഹര്‍ഭജന്‍ സിംഗ് കൂറ്റൻ അടികൾക്കും ജയിപ്പിക്കാൻ കഴിഞ്ഞില്ല. 24 പന്തില്‍ അഞ്ചു ഫോറും ആറു സിക്സും പറത്തി 64 റണ്‍സുമായി കത്തിക്കയറിയ ഹര്‍ഭജന്‍ അവസാന ഓവറിലെ അഞ്ചാം പന്തില്‍ പുറത്താകുകയായിരുന്നു.