2016ലെ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്;സ്ഥാനാര്‍ഥിത്വം ഹിലരി ക്ളിന്‍റന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു

single-img
13 April 2015

hilaryവാഷിങ്ടണ്‍: അടുത്ത വർഷം നടക്കുന്ന യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ഹിലരി ക്ളിന്‍റന്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ, വീഡിയോ എന്നിവ വഴിയാണ് ഹിലാരി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഈ യാത്രയില്‍ നിങ്ങളും എന്നോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്ന് ഹിലരി വീഡിയോ സന്ദേശത്തില്‍ അറിയിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് പദം തേടി രംഗത്തെത്തുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലരി. എന്നാല്‍, 50 സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രാഥമിക വോട്ടെടുപ്പുകളില്‍ മേല്‍കൈ നേടാനായാല്‍ മാത്രമേ ഹിലരിക്ക് ഡെമോക്രറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധിക്കൂ. ഒബാമ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഹിലരി അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകും.

അതേസമയം 2016ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച റിപ്പബ്ളിക്കന്‍ പ്രതിനിധി റാന്‍ഡ് പോളിന് അയോവയില്‍ ഹിലരിയെക്കാള്‍ ജനപിന്തുണയുമുണ്ട്.എന്നാല്‍, ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രസിഡന്‍റ് ബറാക് ഒബാമ രംഗത്തെത്തി. 2008ലെ തെരഞ്ഞെടുപ്പ് പ്രൈമറിയില്‍ ഒബാമയുടെ എതിരാളിയായിരുന്ന ഹിലരി അന്നുതന്നെ എല്ലാ അര്‍ഥത്തിലും മികച്ച സ്ഥാനാര്‍ഥിയായിരുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടാല്‍ മികച്ച പ്രസിഡന്‍റാകുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.