ആനയുടെ കൊമ്പ് തലയില്‍ തറച്ച് രണ്ടാംപാപ്പാന്‍ മരിച്ചു

single-img
12 April 2015

download (1)തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയെ ലോറിയില്‍ കയറ്റുന്നതിനിടെ അബദ്ധത്തില്‍ കൊമ്പ് തലയില്‍ തറച്ച് രണ്ടാംപാപ്പാന്‍ മരിച്ചു. കൊല്ലം പരവൂര്‍ കോട്ടുവന്‍കോണം സ്വദേശി ബാലു(17)വാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ പാലോട് ചിപ്പന്‍ചിറ ഇരുമ്പുപാലത്തിന് സമീപമാണ് സംഭവം.

ജോലികഴിഞ്ഞ് ആറ്റില്‍ കുളിപ്പിച്ചശേഷം ലോറിയിലേക്ക് കയറ്റിയ ആനയെ മുന്നില്‍നിന്ന് ചങ്ങലയ്ക്ക് ബന്ധിപ്പിക്കുമ്പോഴായിരുന്നു അപകടം. ഉടൻ പാലോട് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുത്തന്‍കുളം സ്വദേശി മോഹനന്റേതാണ് രാജു എന്ന ആന. ബാലുവിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആനയുടെ ഒന്നാം പാപ്പാനെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തു.