മോദിയെ കൊലപ്പെടുത്താൻ സിമി പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്

single-img
12 April 2015

narendra-modi5_apപ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് വധിക്കാന്‍ നിരോധിത സംഘടന സിമി പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. മോദി അംബികാപുരില്‍ ഒരു റാലിയില്‍ പെങ്കെടുക്കുമ്പോള്‍ സ്‌ഫോടനം നടത്തി വധിക്കാനായിരുന്നു പദ്ധതി.പൊലീസിന്റെ പിടിയിലായ മുന്‍ സിമി പ്രവര്‍ത്തകന്‍ ഗുര്‍ഭാന്‍ എന്നയാളാണു  വെളിപ്പെടുത്തല്‍ നടത്തിയത്.

ഇന്‍ഡോറില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ സഹപ്രവര്‍ത്തകരായ ഇസാവുദീന്‍, അസ്ലാം എന്നിവര്‍ കൊല്ലപ്പെട്ടതോടെയാണു ഗുര്‍ഭാന്‍ റായ്പുര്‍ കോടതിയില്‍ കീഴടങ്ങിയത്.

പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സിമിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.