‘എയര്‍ബസ്’ ഇന്ത്യയില്‍ നിര്‍മിക്കും

single-img
12 April 2015

Airbusകേന്ദ്ര സർക്കാരിന്റെ  ‘മേക്ക് ഇൻ ഇന്ത്യ” പദ്ധതിക്ക്  പ്രമുഖ വിമാന നിർമാതാക്കളായ എയർബസിന്റെ പിന്തുണ. ഇന്ത്യയിൽ  വിമാനങ്ങൾ നിർമ്മിക്കുന്നതിന് തയ്യാറാണെന്ന് കമ്പനി സി.ഇ.ഒ ടോം എൻഡേഴ്സ് പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് 200 കോടി ഡോളര്‍ (12,450 കോടി രൂപ) നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി എയര്‍ബസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം.

 

‘ഇന്ത്യയുമായി ശക്തമായ വ്യാവസായിക ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ടോം എൻഡേഴ്സ് പറഞ്ഞു.  എല്ലാ മേഖലയിലും അന്താരാഷ്ട്ര തലത്തിൽ   ഇന്ത്യവഹിക്കുന്ന പങ്ക് വലുതാണ്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ഫ്രാൻസ് കാണുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിൽ വിമാനങ്ങൾ  നിർമ്മിക്കാൻ തങ്ങൾ തയ്യാറാണെന്നും എൻഡേഴ്സ് പറഞ്ഞു.