യാചനയുടെ നാളുകള്‍ കഴിഞ്ഞു, ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുക എന്നത് ഇന്ത്യയുടെ അവകാശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.

single-img
12 April 2015
narendra-modi5_apലോകസമാധാനത്തിനായി നല്‍കിയ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കുക എന്നത് ഇന്ത്യയുടെ അവകാശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പാരീസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയ്ക്ക് യാചനയുടെ നാളുകള്‍ കഴിഞ്ഞു. ഇനി നമ്മുടെ അവകാശം നാം ആവശ്യപ്പെടും. സമാധാനത്തിന്റെ ദൂതന്മാരെ ആദരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുകയാണ്. മഹാത്മാഗാന്ധിയുടെയും ബുദ്ധന്റെയും ഭൂമിക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതിനുള്ള അവസരമാണിതെന്നും മോഡി പറഞ്ഞു.
വ്യാഴാഴ്ചയാണ് യൂറോപ്പ് പര്യാടനത്തിന്റെ ഭാഗമായി മോഡി ഫ്രാന്‍സിലെത്തിയത്. ഇന്ന് മോഡി ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിയിലേക്ക് തിരിക്കും.