ഐ പി എൽ :ചെന്നൈ സൂപ്പർ കിങ്സിന് ജയം

single-img
11 April 2015

brendon-mccullum-ipl-tonഐ.പി.എലിൽ   രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പർ കിങ്സിന്  ജയം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 45 റണ്ണിനായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈ ഉയർത്തിയ 209 റൺസെന്ന കൂറ്റൻ സ്കോർ മറികടക്കാൻ ഇറങ്ങിയ ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസിന് കീഴടങ്ങുകയായിരുന്നു. 56 പന്തിൽ സെഞ്ച്വറി(100)​ നേടിയ ബ്രണ്ടൻ മക്കുലമാണ് ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.