വര്‍ഷങ്ങളായി മേല്‍ജാതിക്കാര്‍ വേലികെട്ടി കൈയ്യടക്കി വെച്ചിരുന്ന 38 ഏക്കര്‍ കൃഷിഭൂമി വേലിക്കെട്ട് തകര്‍ത്ത് പിടിച്ചെടുത്ത് ദളിതര്‍ക്ക് നല്‍കി സി.പി.എം

single-img
11 April 2015

CPIM

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭൂസമരം. വര്‍ഷങ്ങളായി മേല്‍ജാതിക്കാര്‍ കൈയടക്കി വെച്ചിരുന്ന 38 ഏക്കര്‍ കൃഷിഭൂമിയാണ് സി.പി.എമ്മിന്റെ മനതൃത്വത്തില്‍ പിടിച്ചെടുത്ത് ദളിതര്‍ക്ക് നല്‍കിയത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അതായത് 1924ല്‍ ഈ ഭൂമി ദളിതര്‍ക്കു വിതരണം ചെയ്തതായിരുന്നു. എന്നാല്‍ കാലക്രമേണ ഹിന്ദുക്കളായ മേല്‍ജാതിക്കാര്‍ ഈ ഭൂമി പിടിച്ചെടുത്ത് വേലികെട്ടി തിരിച്ച് സ്വന്തമാക്കുകയായിരുന്നു. അവര്‍ പലരും ദളിത് കര്‍ഷകരെക്കൊണ്ടുതെന്ന ഭൂമിയില്‍ കൃഷിയും ചെയ്യിച്ചു. ചിലര്‍ ഭൂമി ഒന്നും ചെയ്യാതെ തരിശ്ശിട്ടു.

മേല്‍ജാതിക്കാരായ ആളുകള്‍ വേലിതിരിച്ച് അതിര്‍ത്തി കെട്ടി ഈ ഭൂമി സംരക്ഷിച്ചു വന്ന ഈ ഭൂമിയെയാണ് തമിഴ്‌നാട് അണ്‍ടച്ചബിളിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്, തമിഴ്‌നാട് കിസാന്‍ സഭ എന്നിവരുടെ പിന്തുണയോടെ സിപിഐഎം വേലിക്കെട്ടുകള്‍ തകര്‍ത്ത് പാര്‍ട്ടി കൊടിനാട്ടിയത്. ഭൂമി തിരിച്ചുപിടിച്ചു എന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്നതിനാണ് ഭൂമിയില്‍ കൊടി നാട്ടിയിരിക്കുന്നതെന്നാണ് നേതൃത്വം സൂചിപ്പിക്കുന്നത്.

ഭൂമി പിടിച്ചെടുത്ത വിവരം സിപിഐഎം തമിഴ്‌നാട് ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പാര്‍ട്ടി പുറത്തുവിടുകയായിരുന്നു.