നിങ്ങള്‍ സാഹസിക ഇഷ്ടപ്പെടുന്നുണ്ടോ എങ്കില്‍ വയനാട്ടിലേക്ക് പോര്

single-img
10 April 2015
3മാറ്റത്തിന്റെ പാതയിലാണ് കേരളാ ടൂറിസം. വിനോദസഞ്ചാരികള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കണ്ണുവയ്ക്കുമ്പോള്‍ അവര്‍ മുമ്പില്‍ വ്യത്യസ്ഥയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ടൂറിസം വകുപ്പ്. സാഹസിക ഇഷ്ടപ്പെടുന്നവര്‍ക്കായി എം.ടി.ബി കേരളാ 2015 അന്താരാഷ്ട്ര മൗണ്ടന്‍ സൈക്കിളിംഗ് മത്സരം മൂന്നാമത് എഡിഷന് വായനാടന്‍ ദൃശ്യഭംഗിയുടെ നേര്‍ക്കാഴ്ചയായ മാനന്തവാടിയില്‍ അരങ്ങൊരുങ്ങുമ്പോള്‍ വിനോദസഞ്ചാരമേഖലയെ വേറിട്ട ദിശയിലേക്ക് നയിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ ഈ മാസം 18നാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പട്ടികജാതി പിന്നോക്ക ക്ഷേമ ടൂറിസം മന്ത്രി എം.പി അനില്‍കുമാര്‍ പറഞ്ഞു.
5വിനോദസഞ്ചാരവകുപ്പിന്റെ പ്രത്യേക പ്രചരണ പരിപാടിയായ വിസിറ്റ് കേരള 2015 ന്റെ ഭാഗമായാണ് സൈക്കിളിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, വയനാട് ജല്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ഈ അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്.
ഇന്ത്യക്ക് പുറമേ യു.എസ്.എ , ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍, അര്‍മേനിയ, ന്യൂസിലന്റ് , ബ്രൂണെ , മൗറീഷ്യസ് തുടങ്ങി 15 ല്‍പരം വിദേശരാജ്യങ്ങളില്‍ നിന്നുള്ള സാഹസിക ഇഷ്ടപ്പെടുന്ന സൈക്കിളിംഗ് താരങ്ങളും മത്സരത്തിനെത്തും. പ്രകൃതിയുടെ മനോഹാരിത തുളുമ്പി നില്‍ക്കുന്ന പ്രിയദര്‍ശനി തേയിലതോട്ടത്തിലൂടെയുള്ള സര്‍ക്യൂട്ട് ട്രാക്ക് അന്താരാഷ്ട്ര നിലവാരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. അന്തരാഷ്ട്ര നിലവാരം പുലര്‍ത്തുന്നതിനാല്‍ കര്‍ശന സുരക്ഷാ മാനദണ്ഡം പാലിച്ചുകൊണ്ടാണ് മത്സരം നടക്കുന്ന 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്ക് സജ്ജീകരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിഭാഗത്തില്‍ മത്സരം വിജയിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപയും, ദേശീയ വിഭാഗത്തില്‍ ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. എം.ടി.ബി കേരളാ 2015 അന്താരാഷ്ട്ര മൗണ്ടന്‍ സൈക്കിളിംഗ് മത്സരം മൂന്നാമത് എഡിഷന് മാനന്തവാടി വേദിയാകുമ്പോള്‍ കേരളത്തിന്റെ ടൂറിസം മേഖലയില്‍ ഒരു പുതിയ അധ്യായമാണ് തുറക്കപ്പെടുക.