ഫ്രെഞ്ച്‌ ടെലിവിഷന്‍ ചാനല്‍ ശൃംഖല ഐസിസ് സൈബര്‍ വിഭാഗം ഹാക്‌ ചെയ്‌തു

single-img
10 April 2015

isisപാരീസ്‌: ഫ്രെഞ്ച്‌ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ‘ടിവി5’ന്റെ ചാനല്‍ ശൃംഖല ഐസിസ് സൈബര്‍ വിഭാഗം ഹാക്‌ ചെയ്‌തു. ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയാ പേജും ഹാക്ക്‌ ചെയ്തു.ഐസിസ് നെറ്റ്‌വര്‍ക്കിന്റെ 11 ചാനലുകളാണ്‌ ഹാക്ക്‌ ചെയ്‌തത്‌. സൈബര്‍ ആക്രമണം രാവിലെയും തുടര്‍ന്നിരുന്നതായും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

നെറ്റ്‌വര്‍ക്കിന്റെ 11 ചാനലുകളിലെയും സ്‌ക്രീനുകള്‍ കറുത്ത നിറത്തില്‍ എത്തിയതോടെയാണ്‌ ഹാക്കിങിന്റെ സാധ്യത അധികൃതര്‍ ശ്രദ്ധിച്ചത്‌.  നെറ്റ്‌വര്‍ക്ക്‌ ഹാക്‌ ചെയ്യപ്പെട്ടതായി അധികൃതര്‍ സ്‌ഥിരീകരിച്ചു.

നെറ്റ്‌വര്‍ക്കിന്റെ വെബ്‌സൈറ്റില്‍ ‘ഞാന്‍ ഐ.എസ്‌’ എന്ന്‌ രേഖപ്പെടുത്തിയിരുന്നു. ഐ.എസിന്റെ സൈബര്‍ വിഭാഗമെന്ന്‌ സൂചിപ്പിക്കുന്ന ‘സൈബര്‍കാലിഫേറ്റ്‌’ എന്ന ബാനറും വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

ഐ.എസിന്റെ സൈബര്‍ ആക്രമണങ്ങളിലെ ഏറ്റവും ശക്‌തിയേറിയ ആക്രമണങ്ങളില്‍ ഒന്നായാണ്‌ ഇത്‌ വിലയിരുത്തപ്പെടുന്നത്‌.