കൊക്കെയ്ന്‍ കേസിലെ ഏഴാം പ്രതി പൃഥ്വിരാജ് മൊഴി നൽകി

single-img
10 April 2015

Models Reveal to Police in Kochi Cocaine Case  - Latestകൊച്ചി: കൊക്കെയ്ന്‍ കേസിലെ ഏഴാം പ്രതി പൃഥ്വിരാജ് മൊഴി നൽകി. കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയെ കുടുക്കാൻ പോന്നതാണ് പൃഥ്വിരാജിന്റെ മൊഴിയെന്നാണ് റിപ്പോർട്ട്.  രേഷ്മ രംഗസ്വാമി കൊക്കെയ്ന്‍ വാങ്ങിയത് വില്‍പനയ്ക്ക് വേണ്ടിയാണെന്ന് മൊഴിയില്‍ പറയുന്നു.

രേഷ്മയെ കണ്ടുമുട്ടിയത് 2014 ഏപ്രില്‍ മാസത്തില്‍ ചെന്നൈയില്‍ വെച്ചാണെന്നാണ് പൃഥ്വിരാജ് മൊഴി നല്‍കിയിട്ടുള്ളത്. ചെന്നൈയിലെ ഹോട്ടലില്‍ വെച്ചാണ് പരിചയപ്പെട്ടത്. രണ്ട് തവണ രേഷ്മയ്‌ക്കൊപ്പം ഗോവയില്‍ പോയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് പ്രമുഖ വാർത്താ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് മാസത്തില്‍ ഗോവയിലേക്ക് നടത്തിയ ഗോവന്‍ യാത്രയിലാണ് ഫ്രാങ്കിനെ പരിചയപ്പെടുന്നത്. എട്ടാം പ്രതിയായ ജസ്ബീര്‍ ആണ് ഫ്രാങ്കിനെ പരിചയപ്പെടുത്തിയതെന്നും പൃഥ്വിരാജിന്റെ മൊഴില്‍ പറയുന്നുണ്ടത്രെ.