ലോകത്തിൽ ആദ്യമായി ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ഒട്ടകം അമ്മയാകാൻ ഒരുങ്ങുന്നു

single-img
10 April 2015

injasദുബായ്: ലോകത്തിൽ ആദ്യമായി ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ഒട്ടകം അമ്മയാകാൻ തയാറെടുക്കുന്നു. ഇൻജാസിന് ഇപ്പോൾ ആറ് വയസുണ്ട്.

നാദ് അൽഷെബയിലെ റിപ്രോഡക്ടീവ് ബയോടെക്‌നോളജി സെന്ററിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കൊല്ലം അവസാനത്തോടെ ഇൻജാസ് കുഞ്ഞിന് ജന്മം നൽകും.

സ്വഭാവിക രീതിയിലൂടെ തന്നെയാണ് ഇൻജാസ് ഗർഭം ധരിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ജീവികളുടെ പ്രത്യുൽപാദന ശേഷി സംബന്ധിച്ചുള്ള സംശയങ്ങളെ ദൂരീകരിക്കുക കൂടിയാണ് ഇൻജാസ്.