വിവരാവകാശ പ്രവര്‍ത്തകയെ പൊതു ശല്യമായി പ്രഖ്യാപിച്ച പള്ളിച്ചല്‍ പഞ്ചായത്തിനെതിരെ കെപിസിസി നടപടി

single-img
9 April 2015

rti1വിവരാവകാശ പ്രവര്‍ത്തകയെ പൊതു ശല്യമായി പ്രഖ്യാപിച്ച പള്ളിച്ചല്‍ പഞ്ചായത്തിനെതിരെ കെപിസിസി നടപടി. പ്രമേയം റദ്ദാക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനോട് കെപിസിസി ആവശ്യപ്പെട്ടു. വിവരാവകാശ നിയമം കര്‍ശനമാക്കിയ യുപിഎ സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ് പഞ്ചായത്തിന്‍റെ നടപടിയെന്നാണ് വിലയിരുത്തൽ .

പഞ്ചായത്ത് നടപടിക്കെതിരെ നരുവാമൂട് സ്വദേശി വിജിത കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന് പരാതി നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ സി.ആര്‍. ജയപ്രകാശിനെ ചുമതലപ്പെടുത്തി.പ്രസിഡന്‍റ് കെ രാകേഷ് അടക്കം പഞ്ചായത്തംഗങ്ങളില്‍ നിന്നും പരാതിക്കാരിയായ വിജിതയില്‍ നിന്നും തെളിവെടുത്ത ശേഷമായിരുന്നു നടപടി ശുപാര്‍ശ.