പ്രൈം ടൈമില്‍ മഹാരാഷ്ട്രയിലെ തീയേറ്ററുകളില്‍ മറാത്ത സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

single-img
9 April 2015

shobhadeമുംബൈ: മഹാരാഷ്ട്രയിലെ ബീഫ് നിരോധനത്തിന് പിന്നാലെ സിനിമ നിരോധനവും.  പ്രൈം ടൈമില്‍ മഹാരാഷ്ട്രയിലെ തീയേറ്ററുകളില്‍ മറാത്ത സിനിമകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാവൂ എന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിനെതിരെ ട്വിറ്ററില്‍ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശോഭ ഡേക്കെതിരെ പ്രതിഷേധവുമായി ശിവസേന രംഗത്ത്. സര്‍ക്കാരിന്റെ നീക്കം ‘ദാദാഗിരി’ ആണെന്ന് ശോഭ ഡേ പ്രതികരിച്ചു.

നിരോധനം ബീഫില്‍ നിന്ന് സിനിമയിലേക്കെത്തിയിരിക്കുന്നു. ഇതല്ല ഞങ്ങള്‍ ഇഷ്ടപ്പെടുന്ന മഹാരാഷ്ട്ര എന്നും അവര്‍ ട്വീറ്റ് ചെയ്തു. മുഖ്യമന്ത്രിയെ ദേവേന്ദ്ര ‘ദിക്താവാല’ ഫഡ്‌നാവിസ് എന്നാണ് ട്വീറ്റില്‍ വിശേഷിപ്പിച്ചത്. ശോഭ ഡേയുടെ പരാമര്‍ശത്തിനെതിരെ ശിവസേന ഉടന്‍ തന്നെ രംഗത്തെത്തി. മുഖ്യമന്ത്രിയെ പരിസഹസിച്ചതിന് ശിവസേനയുടെ എംഎല്‍എ ശോഭ ഡേയ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസും നല്‍കി.
shobha
ഇത്രയൊക്കെ ആയിട്ടും ശോഭ ഡേ തന്റെ അഭിപ്രായത്തില്‍ നിന്ന് പിന്‍വാങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ ശിവസേന പ്രവര്‍ത്തകര്‍ ശോഭ ഡേയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ട് താന്‍ ഭയപ്പെടുന്നില്ലെന്ന് വീണ്ടും ശോഭ ട്വീറ്റ് ചെയ്തു.