പെന്‍സിലും റബ്ബറും മോഷ്ടിച്ചതിന് പ്രധാന അധ്യാപകന്‍ വിദ്യാർഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

single-img
9 April 2015

crimeബരാബാങ്കി: പെന്‍സിലും റബ്ബറും മോഷ്ടിച്ചതിന് പ്രധാന അധ്യാപകന്‍ വിദ്യാർഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ റഹ്ലാമായു അക്കാദമിയിലാണ് സംഭവം. പെന്‍സിലും റബ്ബറും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രധാന അധ്യാപകന്‍ കുട്ടികളുടെ ബാഗ് പരിശോധിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

തുടർന്ന് പതിനൊന്നുകാരനായ ശിവയുടെ ബാഗില്‍ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍ ലഭിച്ചതിനെ തുടര്‍ന്ന് പ്രധാന അധ്യാപകനായ ലളിത് വര്‍മ്മ കുട്ടിയെ മര്‍ദ്ദിച്ചത്.

വീട്ടില്‍ തിരിച്ചെത്തിയ ശിവക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയും ചെയ്തു. പ്രധാന അധ്യാപകനെതിരെ കുട്ടിയുടെ പിതാവ് പരാതി നല്‍കി.