യാക്കൂബ് മേമന്‍റെ വധശിക്ഷ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി

single-img
9 April 2015

yakub-memonന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടന കേസ് പ്രതി യാക്കൂബ് മേമന്‍ നൽകിയ വധശിക്ഷ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. ടാഡ കോടതി വിധിച്ച വധശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി തള്ളിയതോടെ മേമന്റെ ശിക്ഷ നടപ്പാക്കുമെന്ന് ഉറപ്പായി.

മേമൻ നൽകിയ ദയാഹർജി രാഷ്ട്രപതി പ്രണബ് മുഖർജി കഴിഞ്ഞ വർഷം തള്ളുകയും ചെയ്തു. തുടർന്നാണ് മേമൻ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി സമർപ്പിച്ചത്. താന്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞെന്നും ജീവപര്യന്തം പോലും പന്ത്രണ്ട് വര്‍ഷമാണുള്ളതെന്നും ശിക്ഷ ഇളവ് ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് മേമന്‍ ഹരജി നല്‍കിയത്.

1993 മാർച്ച് 12ന് മുംബയിലെ വിവിധ ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതിയും അധോലകനായകനുമായടൈഗർ മേമന്റെ സഹോദരനാണ് യാക്കൂബ്. 1994ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ച് യാക്കൂബ് അറസ്റ്റിലായത്‌. 2007ലാണ് ടാഡ കോടതി വധശിക്ഷ വിധിച്ചത്.