ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ കെജരിവാളിന് ഉപയോഗിക്കാനായി തന്റെ നീല വാഗന്‍ ആര്‍ കാര്‍ നല്‍കിയ അനുകൂലി പാര്‍ട്ടി പിളര്‍പ്പിനെ തുടര്‍ന്ന് കാറും സംഭാവനയായി നല്‍കിയ പണവും തിരികെ ചോദിച്ചു

single-img
7 April 2015

WagonRഅടുത്തിടെ ആംആദ്മി പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പില്‍ അസ്വസ്ഥനായി അരവിന്ദ് കെജ്രിവാളിന് നീലനിറത്തിലുള്ള വാഗണ്‍ ആര്‍ സമ്മാനിച്ച എഎപി അനുകൂലി തന്റെ കാര്‍ തിരികെ ചോദിച്ചു. ലണ്ടനില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കുന്ദന്‍ ശര്‍മ്മ തന്റെ കാര്‍ തിരികെ ചോദിച്ചത്. താനും ഭാര്യ ശാരദയും പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയ പണവും കാറിനൊപ്പം തിരികെ നല്‍കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുന്ദന്‍ ശര്‍മ്മ ആവശ്യപ്പെട്ടു.

എഎപിയുടെ നിര്‍ഭയ സംഭവത്തിലെ നിലപാടില്‍ ആകൃഷ്ടനായാണ് ഭാര്യയുടെ പേരിലുള്ള കാറ് പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയതെന്നും 2013 ജനുവരി 1ന് കെജ്രിവാള്‍ തന്നോട് നേരിട്ട് സംസാരിച്ചതായും ശര്‍മ്മ പറഞ്ഞി്‌രുന്നു.

കെജ്രിവാള്‍ ആദ്യമായി ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന നീല വാഗണ്‍ ആര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പക്ഷേ രണ്ടാമത് അധികാരത്തിലെത്തിയപ്പോള്‍ കെജരിവാള്‍ ഇന്നോവ കാര്‍ ായിരുന്നു ഉപയോഗിച്ചിരുന്നത്. മാത്രമല്ല, നില വാഗണ്‍ ആര്‍ രോതകിലുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെജ്രിവാള്‍ സമ്മാനിച്ചുവെന്നാണ് പറയപ്പെടുന്നത്.