ഒന്നുമല്ലാതായിരുന്ന ധോണിയെ ക്രിക്കറ്റിലെ ദൈവമായി വളര്‍ത്തിയത് മാധ്യമങ്ങൾ; ധോണി ഒന്നുമല്ലാതാകുന്ന കാലം അതിവിതൂരമല്ല- യോഗരാജ് സിങ്

single-img
7 April 2015

yuvraj-dhoniധോണി ഒന്നുമല്ലാതാകുന്ന കാലം അതിവിതൂരമല്ലെന്ന് യുവരാജ് സിങിന്‍റെ പിതാവ് യോഗരാജ് സിങ്. ഒന്നുമായിരുന്ന ധോണിയെ  ക്രിക്കറ്റിലെ ദൈവമായി വളര്‍ത്തിയത് മാധ്യമങ്ങളാണ്. അര്‍ഹനല്ലെങ്കിലും ധോണിയെ അതിന്യുതങ്ങളില്‍ പ്രതിഷ്ഠിച്ചത് മാധ്യമങ്ങളാണ്.  ധോണി ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നിലിരുന്ന് അവരെ പരിഹസിച്ച് ചിരിക്കുന്നു. തന്നെ വലുതാക്കിയ മാധ്യമങ്ങളെയും ഓരോ റണ്‍ അടിക്കുമ്പോഴും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യന്‍ ആരാധകരെയും ധോണി കളിയാക്കുന്നത്. താനൊരു മാധ്യമപ്രവര്‍ത്തകനായിരുന്നെങ്കില്‍ ധോണിയുടെ ചെകിടത്ത് അടിക്കുമായിരുന്നുവെന്നും യോഗരാജ് പറഞ്ഞു.

ധോണി അഹങ്കാരിയാണ്. രാവണിനും മുകളിലാണ് താനെന്നാണ് അയാളുടെ വിചാരം. രാവണന്‍റെ അഹങ്കാരത്തിന് അന്ത്യം സംഭവിച്ചതുപോലെ തന്നെ ധോണിയും തന്‍റെ പ്രവര്‍ത്തനങ്ങളുടെ അനന്തര ഫലം അനുഭവിക്കുന്ന ദിവസം വിദൂരമല്ല.

മറ്റ് ക്രിക്കറ്റര്‍മാര്‍ ധോണിയെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ തനിക്ക് ലജ്ജ തോന്നുന്നു.  നേരത്തെ സഹതാരങ്ങള്‍ ധോണിയെ കുറിച്ച് പറയുമ്പോള്‍ അത് അസൂയമൂലമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കിയപ്പോഴാണ് ധോണിയെ പോലെ ഇത്ര ഭീകരനായ ഒരു മനുഷ്യനില്ലെന്ന സത്യം തിരിച്ചറിഞ്ഞത്.