ബാല്യകാല സഖി ഇനി ജീവിതസഖി, സുരേഷ് റെയ്‌ന ഇന്ന് വിവാഹിതനാകും

single-img
3 April 2015

unnbcvamedദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്ന് വിവാഹിതനാകും. ബാല്യകാല സഖി പ്രിയങ്ക ചൗധരിയെയാണ് റെയ്‌ന ജീവിതസഖിയാക്കുന്നത്. ദില്ലിയിലെ പഞ്ച നക്ഷത്രഹോട്ടലിലാണ് വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രമുഖതാരങ്ങള്‍ എല്ലാം തന്നെ വിവാഹത്തില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്‍പതിന് ഐപിഎല്‍ എട്ടാം എഡിഷന്‍ തുടങ്ങാനിരിക്കേയാണ് റെയ്‌നയുടെ വിവാഹത്തിനായി താരങ്ങള്‍ ഒത്തുചേരുന്നത്.

മീററ്റ് സ്വദേശിയാണ് പ്രിയങ്ക ചൗധരി. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് പ്രണയത്തിലേക്ക് എത്തിയത്. വളരെ കാലങ്ങളായി റെയിനയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണ് ചൗധരി കുടുംബം. പ്രിയങ്ക ഇപ്പോള്‍ നെതര്‍ലാന്റിലാണ് ജോലി ചെയ്യുന്നത്. ബുധനാഴ്ച ഗാസിയാബാദിലെ റെയ്‌നയുടെ വീട്ടിലാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. ലോകകപ്പിന് ശേഷം റെയ്‌ന വിവാഹിതനാകുമെന്ന് നേരത്തെ തന്നെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.