കെനിയയില്‍ കോളേജിന് നേരെ തീവ്രവാദി ആക്രമണം; രണ്ട് മരണം

single-img
2 April 2015

keniyan-terror-attackനെയ്‌റോബി: കെനിയയില്‍ കോളേജിന് നേരെ തീവ്രവാദി ആക്രമണം. അല്‍ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ ഗാരിസയിലുള്ള യുണിവേഴ്‌സിറ്റി കോളേജിന് നേരെ അഞ്ചംഗ തീവ്രവാദി സംഘമാണ് ആക്രമണ നടത്തിയത്. തിര്‍ത്ഥാടകരുടെ വേഷത്തില്‍ കോളേജിനുള്ളില്‍ കയറിയ തീവ്രവാദികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ക്യമ്പസിനകത്തുള്ള പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം.

വെടിവെപ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രവാദികളെ നേരിടാന്‍ കെനിയന്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥലത്തെത്തി. ഇവരെ അകത്ത് കടക്കാന്‍ അനുവദിക്കാതെ ക്യാമ്പസിലെ ഡോര്‍മെറ്ററിയില്‍ നിലയുറപ്പിച്ചിരിക്കുകയാണ് തീവ്രവാദികള്‍.

കെനിയന്‍ റെഡ്‌ക്രോസ് പ്രവര്‍ത്തകരും വിവിധ മനുഷ്യാവകാശ സംഘടനകളും സ്ഥലത്തെത്തിയിട്ടുണ്ട്. 30 ഓളം വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കെനിയന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്.വിവിധ തീവ്രവാദ സംഘടനകളില്‍ നിന്ന് കോളേജിന് ഭീഷണിയുണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.