പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ റഷ്യന്‍ മത്സ്യബന്ധനബോട്ട് മുങ്ങി 54 മരണം

single-img
2 April 2015

russian-shipping-boatമോസ്‌കോ: പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ റഷ്യന്‍ മത്സ്യബന്ധനബോട്ട് മുങ്ങി 54 മരണം. ബോട്ടില്‍ 132 പേരാണ് ഉണ്ടായിരുന്നത്. പസഫിക് സമുദ്രത്തിലെ കാംചട്ക ഉപദ്വീപിന് സമീപത്ത് വെച്ച് മഞ്ഞുകട്ടകള്‍ ബോട്ടിലിടിച്ചായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന 78 പേര്‍ റഷ്യക്കാരാണ്. ഇവരില്‍ പകുതിയിലധികം പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.  മ്യാന്മാര്‍, യുക്രെയ്ന്‍, ലിത്വാനിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.