സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള പാലസ്തീന്റെ കാൽവെപ്പ്; ഇസ്രായേലിന് അംഗത്വമില്ലാത്ത അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പാലസ്തീന് അംഗത്വം

single-img
2 April 2015

1280px-Flag_of_Palestine.svgറാമല്ല: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ പാലസ്തീന് അംഗത്വം. ആസ്ഥാനമായ ഹേഗില്‍ ചേര്‍ന്ന ഐ.സി.സി യോഗത്തിലാണ് തീരുമാനം. യു.എന്നില്‍ നിരീക്ഷക രാഷ്ട്രപദവി പാലസ്തീനിന് ഉണ്ട്. സ്വതന്ത്ര രാഷ്ട്രപദവിയിലേക്കുള്ള ചുവടുവെയ്പ്പാണ് ഐ.സി.സി പ്രവേശമെന്ന് പാലസ്തീന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. യു.എന്നിനു കീഴിലുള്ള സംഘടനയിലെ 123-ാമത്തെ രാഷ്ട്രമാണ് പാലസ്തീന്‍.

റാമല്ല ആസ്ഥാനമായ ഫലസ്തീന്‍ അതോറിറ്റിയാണ് ഐ.സി.സിയില്‍ അംഗത്വം ആവശ്യപ്പെട്ട് യു.എന്‍ മുഖേന അപേക്ഷ സമര്‍പ്പിച്ചിരുന്നത്. അംഗത്വം ലഭിച്ചതോടെ ഇസ്രായേലിന്റെ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര കോടതിയില്‍ പാലസ്തീന് ചോദ്യം ചെയ്യാനാകും. എന്നാല്‍ ഇസ്രായേല്‍ ഐ.സി.സി അംഗമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നീക്കുപോക്കുകള്‍ ഉണ്ടാകുക അസാധ്യമാണ്. 2012ലാണ് വോട്ടു ചെയ്യാന്‍ അധികാരമില്ലാത്ത നിരീക്ഷക പദവി യു.എന്നില്‍ പാലസ്തീനു ലഭിച്ചത്.