തെന്നിന്ത്യൻ താരം റായി ലക്ഷ്മി ബോളിവുഡിലേക്ക്

single-img
1 April 2015

images (1)തെന്നിന്ത്യൻ താരം റായി ലക്ഷ്മി ബോളിവുഡിലേക്ക് . എ.ആർ മുരുകദോസിന്റെ അക്കീര എന്ന ഹിന്ദി ചിത്രത്തിലാണ് റായി ലക്ഷ്മി അഭിനയിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സോണാക്ഷി സിൻഹയാണ്.

ചിത്രത്തിൽ ലക്ഷ്മി അതിഥി വേഷമാണ് അവതരിപ്പിക്കുന്നത്. താൻ അവതരിപ്പിക്കുന്ന വേഷം വളരെ പ്രാധാന്യമുള്ളതാണെന്നും അതിനാലാണ് താനീ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായതെന്നും താരം പറഞ്ഞു. ഇത്തരത്തിലൊരു വേഷം ഇതിന് മുന്പ് ചെയ്തിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.