യുവാവ്‌ വിഴുങ്ങിയ 108 ആണികള്‍ ശസ്‌ത്രക്രിയയില്‍ പുറത്തെടുത്തു

single-img
1 April 2015

download (4)യുവാവ്‌ വിഴുങ്ങിയ 108 ആണികള്‍ ശസ്‌ത്രക്രിയയില്‍ പുറത്തെടുത്തു. പെരിങ്ങമല നെടുമങ്ങില്‍ ലാലുവിന്റെ(28) വയറില്‍ നിന്നാണ്‌ ആണികള്‍ പുറത്തെടുത്തത്‌.മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയയില്‍ ആണ് ആണികള്‍ പുറത്തെടുതത് .

 

കഴിഞ്ഞ ഞായാറാഴ്‌ചയാണ്‌ ഇയാള്‍ ആണി വിഴുങ്ങിയത്‌. മാതാവുമായി വഴക്കിട്ട ലാലു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആണികള്‍ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന്‌ ഇന്നലെ കടുത്തവയറുവേദന അനുഭവപ്പെട്ട ലാലുവിനെ മെഡിക്കല്‍ കോളേജില്‍ അഡ്‌മിറ്റ്‌ ചെയ്‌തു. പരിശോധനയില്‍ ആണികള്‍ ഇയാളുടെ വയറ്റില്‍ തന്നെയുണ്ടെന്ന്‌ തെളിഞ്ഞു. തുടര്‍ന്ന്‌ ഇന്നലെ രാവിലെ ശസ്‌ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തു.