നഴ്‌സുമാര്‍ വെയിലത്ത് സമരം ചെയ്താല്‍ കറുത്ത് പോകുമെന്ന് ഗോവ മുഖ്യമന്ത്രി

single-img
1 April 2015

download (2)നഴ്‌സുമാര്‍ വെയിലത്ത് സമരം ചെയ്താല്‍ കറുത്ത് പോകുമെന്നും അത് നല്ല കല്യാണാലോചനകളെ ബാധിക്കുമെന്നും ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍.സ്വകാര്യ ആംബുലന്‍സ് സര്‍വീസസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ തങ്ങളുടെ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. അതേസമയം മുഖ്യമന്ത്രിയുടെ ഈ അഭിപ്രായം അനാവശ്യമായിരുന്നുവെന്നും സമരത്തിന് കാരണമായ പ്രശ്‌നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ന്‌സുമാരുടെ സംഘടനാ പ്രതിനിധികൾ പറഞ്ഞു.