ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘സുരേഖ’ വെബ്‌സൈറ്റും ‘സമഗ്ര’ മൊബൈല്‍ ആപ്പും പ്രവര്‍ത്തനം ആരംഭിച്ചു.

single-img
1 April 2015

screen-11.38.44[01.04.2015]ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കേറി ഇറങ്ങി മടുത്തോ?എങ്കിൽ ഇതാ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത‍ . പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുവാന്‍ ‘സുരേഖ‘ എന്ന വെബ്‌സൈറ്റും ‘സമഗ്ര’ എന്ന മൊബൈല്‍ ആപ്പ്ളിക്കേഷനും പ്രവര്‍ത്തനം ആരംഭിച്ചു.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ രജിസ്ട്രേഷന്‍, കെട്ടിട നികുതി – ഇ-പേയ്മെന്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഈ സംവിധാനത്തിലൂടെ അപേക്ഷിക്കുക വഴി സമയവും പണവും ലാഭിക്കുവാന്‍ സാധിക്കും.

‘സുരേഖ’ വഴി ലഭ്യം ആകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഓഫീസ് സീലോ , ഉദ്യോഗസ്ഥന്റെ ഒപ്പോ അവശ്യം അല്ല പക്ഷേ എല്ലാ അവേശ്യങ്ങൾക്കും ഉപയോഗിക്കാം.വിവിധ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റും ‘സുരേഖ’ വഴി ലഭ്യം ആകും.എന്തായാലും ഓഫീസ് കേറി ഇറങ്ങി ഇനി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി ഓടാതെ വീട്ടിൽ ഇരുന്നു ഒരു മൗസ് പോയിന്റ്‌ വഴി വിവിധ തരം സര്‍ട്ടിഫിക്കറ്റുകള്‍ നേടാം .

സ്നേഹ പൂർവ്വം , ആശ്വാസ കിരണം,സ്നേഹ സ്പർശം തുടങ്ങിയ വെബ്സൈറ്റുകൾ ജൂണിൽ ആരംഭം തുടങ്ങാൻ ഉള്ള ശ്രേമത്തിൽ ആണ് സാമൂഹിക ക്ഷേമ വകുപ്പ് .