നികുതി കുടിശ്ശിക വരുത്തിയ വന്‍കിട സ്ഥാപനങ്ങളുടെ പേരുകള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടു; 18 കമ്പനികളില്‍ പതിനൊന്നും സ്ഥിതി ചെയ്യുന്നത് ഗുജറാത്തില്‍

single-img
1 April 2015

Income-Tax1

കേന്ദ്ര ആദായ നികുതി വകുപ്പ് നികുതി കുടിശിക വരുത്തിയ വന്‍കിട സ്ഥാപനങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടു. പുറത്തുവിട്‌വയില്‍ 18 കമ്പനികളില്‍ പതിനൊന്നും ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവയാണ്. ഏകദേശം 500 കോടി രൂപയുടെ നികുതി കുടിശികയാണ് സ്ഥാപനങ്ങള്‍ അടക്കാനുള്ളതെന്ന് ആദായ നികുതി വിഭാഗം ശവളിപ്പെടുത്തി.

75.11 കോടി രൂപ കുടിശ്ശിക വരുത്തിയിരിക്കുന്ന ബഌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, 27.47 കോടി കുടിശ്ശികയുള്ള സൊമാനി സിമന്റ്, ആപ്പിള്‍ ടെക് സൊല്യൂഷന്‍സ് (27.07), ജുപീറ്റര്‍ ബിസിനസ് (21.31), ഹിരാക് ബയോടെക് (18.54) എന്നീ കമ്പനികളാണ് പ്രമുഖര്‍.

ഐക്കോണ്‍ ബയോ ഫാര്‍മ ആന്റ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് (17.69), ബാനിയന്‍ ആന്റ് ബെറി അലോയ്‌സ് (17.48), ലക്ഷ്മിനാരായണന്‍ ടി താക്കര്‍ (12.49), വിരാഗ് ഡൈയിങ് ആന്റ് പ്രിന്റിങ് (18.57), പൂനം ഇന്റസ്ട്രീസ് (15.84), കുന്‍വര്‍ അജയ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് (15.00) എന്നീ കമ്പനികള്‍ ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്.

മുംബൈ ആസ്ഥാനമായുള്ള നോബിള്‍ മര്‍ച്ചന്റൈസ് (11.93), പൂനയിലെ ജി.കെ ധര്‍നെ (38.31) ജയ്പൂര്‍ ആസ്ഥാനമായുള്ള ഗോള്‍ഡ്‌സൂക്ക് ട്രേഡ് ഇന്ത്യ (75.47), കൊല്‍ക്കത്തയിലുള്ള വിക്ടര്‍ ക്രഡിറ്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ (13.81) എന്നീ കമ്പനികളും ്വന നികുതി കുടിശ്ശിക വരുത്തിയിട്ടുള്ളവയാണ്.