ഫ്രാന്‍സിസ് മാര്‍പാപ്പക്കായി കൊത്തു പണികളോടു കൂടിയ ഇരിപ്പിടം നിര്‍മ്മിക്കുന്നത് മുസ്‌ലിം കുടുംബം

single-img
1 April 2015

papa-chairഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കായി കൊത്തു പണികളോടെയുള്ള കസേര നിര്‍മ്മിക്കുന്നത് മുസ്‌ലിം കുടുംബം. പാപ്പയുടെ ബോസ്‌നിയ സന്ദര്‍ശന വേളയില്‍ ഇരിക്കാനുള്ള കസേരയാണ് ഈ മുസ്‌ലിം കുടുംബം നിര്‍മ്മിക്കുന്നത്. സൗജന്യമായിട്ടാണ് ഇവര്‍ മാര്‍പാപ്പയുടെ കസേര നിര്‍മ്മിക്കുന്നതെന്ന് ബോസ്നിയൻ പുരോഹിതന്‍ പറഞ്ഞു.

61കാരനായ ഹജ്ദറോവകും മകന്‍  33കാരനായ എഡ്ദിനുമാണ് തങ്ങളുടെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ മാര്‍പാപ്പയ്ക്കുള്ള കസേര പണിയുന്നത്. ജൂണ്‍ ആറിന് രാജ്യത്തെത്തുന്ന മാര്‍പാപ്പയുടെ കസേരയുടെ പണിയുന്ന തിരക്കായതിനാൽ ഏറ്റെടുത്ത മറ്റു പണികളൊക്കെ മാറ്റിവെച്ചിരിക്കുകയാണ്.

മാര്‍പാപ്പയുടെ കസേരയുണ്ടാക്കുന്നത് തങ്ങളുടെ കരിയറിനെ തന്നെ മാറ്റിമറിക്കുമെന്ന് കരുതുന്നു. കസേരയുടെ ഡിസൈനിനെ സംബന്ധിച്ച് വിവരങ്ങള്‍ രഹസ്യമാക്കുമ്പോഴും ആക്ഷോടമരം കൊണ്ടാണ് കസേരയുണ്ടാക്കുന്നതെന്ന് പിതാവും മകനും വ്യക്തമാക്കുന്നുണ്ട്.