പുതുതായി 7 ജഡ്ജിമാരെ കൂടി ഹൈക്കോടതിയില്‍ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി

single-img
1 April 2015

jadajകൊച്ചി: പുതുതായി ഏഴ് ജഡ്ജിമാരെ കൂടി ഹൈക്കോടതിയില്‍ നിയമിക്കാന്‍ രാഷ്ട്രപതിയുടെ അനുമതിയായി. സര്‍വീസില്‍ നിന്ന് നാല് പേരും അഭിഭാഷകരില്‍ നിന്ന് മൂന്ന് പേരുമാണ് ഹൈക്കോടതിയില്‍ ന്യായാധിപരായെത്തുന്നത്.

അനു ശിവരാമന്‍, രാജ വിജയരാഘവന്‍, ഷാജി പി. ചാലി എന്നിവരാണ് അഭിഭാഷകര്‍ക്കിടയില്‍ നിന്നെത്തുന്നത്. ജുഡീഷ്യല്‍ സര്‍വീസില്‍ നിന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സുനില്‍ തോമസ്, ആലപ്പുഴ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി മേരി ജോസഫ്, തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സുധീന്ദ്ര കുമാര്‍, പാലക്കാട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ജ്യോതീന്ദ്രനാഥ് എന്നിവരാണ് രാഷ്ട്രപതി ഒപ്പുവെച്ച പട്ടികയിലുള്ളത്. നിയമന ഉത്തരവ് പിന്നീടുണ്ടാകും.
ഇതോടെ കേരള ഹൈക്കോടതിയിലുള്ള ജഡ്ജിമാരുടെ എണ്ണം 38 ആകും.