യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യന്‍ രക്ഷാ വിമാനങ്ങള്‍ നാളെ പുറപ്പെടും

single-img
31 March 2015

download (6)യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് ഒമാനില്‍ എത്തിയ ഇന്ത്യന്‍ രക്ഷാ വിമാനങ്ങള്‍ യമനിലേക്ക് നാളെ പുറപ്പെടും. യമനിലേക്ക് പറക്കുന്നതിനുള്ള അനുമതി ലഭിക്കാന്‍ വൈകിയതാണ് വിമാനങ്ങള്‍ പുറപ്പെടാൻ വൈകിയത്.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിദേശകാര്യസഹമന്ത്രി വി.കെ സിംഗ് യമന്‍ അതിര്‍ത്തി രാജ്യമായ ജിബൂത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മേഖലയിലുള്ള ഇന്ത്യയുടെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.കുടുങ്ങിക്കിടക്കുന്നവരെ യമന്റെ അയല്‍രാജ്യമായ ജിബൂത്തിയിലെത്തിച്ച് അവിടെ നിന്നും വ്യോമസേന വിമാനങ്ങളില്‍ രാജ്യത്തെത്തിക്കാനാണ് വിദേശമന്ത്രാലയം പദ്ധതിയിട്ടത്.