പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ ഇന്നു രാത്രി 10:30 മുൻപ് പൂട്ടുമെന്ന് മന്ത്രി കെ.ബാബു

single-img
31 March 2015

babu24 പഞ്ചനക്ഷത്ര ബാറുകള് ഒഴികെയുള്ള എല്ലാ ബാറുകളും ഇന്നു രാത്രി 10.30ന് പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. സര്‍ക്കാരിന് അങ്ങേയറ്റം സന്തോഷവും അഭിമാനവും നല്‍കുന്നതാണ് ഹൈക്കോടതി വിധിയെന്നും നിരവധി ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ കേട്ടിരുന്നുവെന്നും. ഈ സര്‍ക്കാരിന് കൃത്യമായ മദ്യനയം ഉണ്ട്. നയവുമായി മുന്നോട്ടു പോകാന്‍ ഈ വിധി വളരെയധികം ഊര്‍ജം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സര്‍ക്കാരിന്റെ തീരുമാനം മദ്യത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ്. കേസ് ജയിപ്പിച്ചതില്‍ അഡ്വക്കേറ്റ് ജനറലിനും സര്‍ക്കാരിനായി കോടതിയില്‍ ഹാജരായ മുൻ കേന്ദ്രമന്ത്രി കപില്‍ സിപലിനും എക്‌സൈസ് മന്ത്രി അഭിനന്ദനം അറിയിച്ചു.

പൂട്ടുന്ന ബാറുകളിലെ ബാക്കി വരുന്ന മദ്യം ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്യും