രാജസ്ഥാൻ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് തുറന്നു

single-img
31 March 2015

milk-bankജയ്പ്പൂര്‍: രാജസ്ഥാൻ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് തുറന്നു. ജീവന്‍ ധാര എന്നാണ് മുലപ്പാല്‍ ബാങ്കിന്റെ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്.  ബാങ്കിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി രാജേന്ദ്ര രാത്തോര്‍ നിര്‍വഹിച്ചു . നോര്‍വീജിയന്‍ സര്‍ക്കാരുമായി സഹകരിച്ചാണ് മുലപ്പാല്‍ ബാങ്ക് തുറന്നത് . നവജാത ശിശുക്കളുടെ അമ്മമാരില്‍ നിന്നും പാല്‍ ശേഖരിച്ച് ബാങ്കില്‍ സൂക്ഷിയ്ക്കുകയും ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. \

അമ്മയ്ക്ക് മുലപ്പാല്‍ ഇല്ലാതെ വരിക, അമ്മയെ നഷ്ടമാവുക, ഉപേക്ഷിയ്ക്കപ്പെട്ട കുഞ്ഞുങ്ങള്‍ എന്നിവര്‍ക്കൊക്കെ ഇത്തരത്തില്‍ ശേഖരിയ്ക്കുന്ന മുലപ്പാല്‍ ഉപയോഗപ്പെടും.  ആയിരം കുട്ടികള്‍ ജനിയ്ക്കുമ്പോള്‍ അതില്‍ 47 പേര്‍ മരിയ്ക്കുന്നതാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക് . ജനിയ്ക്കുമ്പോള്‍ മുലപ്പാല്‍ കിട്ടാത്തതും കുഞ്ഞുങ്ങളുടെ ജീവഹാനിയ്ക്ക് കാരണമാകും. മുലപ്പാല്‍ ബാങ്കിലൂടെ ശിശുമരണ നിരക്ക് കുറയ്ക്കാനാകുമെന്നും പ്രതീക്ഷിയ്ക്കുന്നു.