വിവാഹത്തിന് വൈകി എത്തുന്ന വരനും കൂട്ടർക്കും പിഴ ഈടാക്കാൻ തീരുമാനം

single-img
31 March 2015

arranged-marriageരാംപൂര്‍: വിവാഹത്തിന് വധുവിന്റെ വീട്ടിലേക്ക് വരനും കൂട്ടരും വൈകിയെത്തിയാൽ കനത്ത പിഴ ഈടാക്കാൻ ഉത്തര്‍പ്രദേശിലെ തൗങ്കപുരി ടാന്റ് ഗ്രാമം തീരുമാനിച്ചു.

രാത്രി സമയങ്ങളില്‍ പെരുമ്പറ മുഴക്കി നൃത്തം ചെയ്ത് കൊണ്ടാണ് വധുവിന്റെ വീട്ടിലേക്ക് വരനെ ആനയിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മണിക്കൂറുകളോളം വധുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന ചെറുക്കൻ കൂട്ടർക്ക് പിഴ ശിക്ഷ വിധിക്കാന്‍ ഗ്രാമം തീരുമാനിച്ചു. വൈകുന്ന ഓരോ മിനിറ്റിനും നൂറ് രൂപയാണ് പിഴ.

കൂടാതെ വിവാഹത്തിന് ധൂര്‍ത്ത് ഒഴിവാക്കാനും ഭക്ഷണം കളയുന്നവരെ ശിക്ഷിക്കാനും  ഗ്രാമം തീരുമാനിച്ചു. അര്‍ദ്ധ രാത്രിയില്‍ പെരുമ്പറ പോലെയുള്ള വാദ്യങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുമുണ്ട്.

ഗ്രാമത്തിന്റെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിന് സ്വന്തം ഗ്രാമങ്ങളില്‍ നിന്നുള്ളവരെ തന്നെ വിവാഹം ചെയ്യാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.