പുടിനും ബാഷറും അല്ല അമേരിക്കയ്‌ക്കയുടെ യഥാർഥ ഭീഷണി; സ്വന്തം പ്രസിഡന്റ്‌ ബരാക്‌ ഒബാമയാണെന്നു സർവ്വേ ഫലം

single-img
31 March 2015

obamaവാഷിങ്‌ടണ്‍: വ്‌ളാദിമര്‍ പുടിനേക്കാളും ബാഷര്‍ അല്‍ അസദിനേക്കാളും അമേരിക്കയ്‌ക്ക്‌ കൂടുതല്‍ ഭീഷണി സ്വന്തം പ്രസിഡന്റ്‌ ബരാക്‌ ഒബാമയാണെന്നു സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത മൂന്നില്‍ ഒന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഇങ്ങനെയാണ് വിശ്വസിക്കുന്നു. റോയിട്ടേഴ്‌സ്‌/ഇപ്‌സോസ്‌ 2809 അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ്‌ അമേരിക്കയ്‌ക്കു കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്‌ ഒബാമയാണെന്നു കണ്ടെത്തിയത്‌.

ഭീഷണി ഉയര്‍ത്തുന്ന സംഘടനയുടേയും വ്യക്‌തികളുടേയും പേര്‌ വോട്ടെടുപ്പില്‍ നിര്‍ദേശിക്കാമായിരുന്നു.അമേരിക്കയുടെ തലയ്‌ക്കുമേല്‍ തൂങ്ങൂന്ന വാളായി 34 ശതമാനം പേര്‍ ഒബാമയെ കണ്ടപ്പോള്‍ പുടിന്‌ 25 ശതമാനം പേരും അസദിന്‌ 23 ശതമാനം പേരും അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണി എന്ന പദവി നല്‍കി. സ്വന്തം ജനങ്ങള്‍ക്കെതിരേ  ക്ലോറിന്‍ വാതകവും ബാരല്‍ ബോംബുകളും ഉപയോഗിക്കുന്നു എന്ന ആരോപണമാണ് അസദിനെ മുന്‍നിരയില്‍ എത്തിച്ചത്‌.

വോട്ടിംഗ്‌ ഫലത്തില്‍ അത്ഭുതമില്ലെന്നും അമേരിക്കന്‍ ജനതയുടെ പേടിനിറഞ്ഞ സംസ്‌കാരമാണു വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും വിദഗ്‌ധര്‍ പറയുന്നു. ടെലിവിഷന്‍ ചാനലുകളും രാഷ്‌ട്രീയ പാര്‍ട്ടികളും അമേരിക്കന്‍ ജനതയുടെ ഭയം മുതലെടുക്കാറുണ്ടെന്നും അതിന്റെ ഭാഗമാണു സര്‍വേയെന്നും വിദഗ്‌ധര്‍ പറയുന്നു. 27 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരും ഡെമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌ ഏറ്റവും വലിയ ഭീഷണിയെന്നു വിശ്വസിക്കുമ്പോള്‍ 22 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ഭീഷണിയായി കാണുന്നു.