ഗോവധ നിരോധനം നടപ്പിലാക്കാൻ പൊതു സമവായം ആവശ്യമാണെന്ന് രാജ്നാഥ് സിംഗ്

single-img
30 March 2015

download (4)ഗോവധ നിരോധനം രാജ്യത്ത് നടപ്പിലാക്കാൻ പൊതു സമവായം ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് . ഗോവധ നിരോധനത്തെ പിൻതാങ്ങിയ അദ്ദേഹം ബില്ലിനുമേൽ പാർലമെന്രിന്റെ പൊതു സമവായം നേടിയെടുക്കുവാൻ ശ്രമിക്കുമെന്നും ഉറപ്പു നൽകി.

 
മഹാരാഷ്ടയിൽ ദീർഘ നാളായി തീർപ്പാക്കാതെ കിടന്ന ഗോവധ നിരോധന ബിൽ ആഭ്യന്തരമന്ത്രാലായം അംഗീകരിച്ച് രാഷ്ട്രപതിയുടെ അന്തിമ അനുമതിക്ക് അയച്ച വിവരവും അദ്ദേഹം സൂചിപ്പിച്ചു. മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ജൈന മത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പശുക്കളെ കൊല്ലുന്നത് മനുഷ്യനെ കൊല്ലുന്നതിന് സമാനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ പറഞ്ഞു.