രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ന്​ മുമ്പ്​ തിരിച്ചെത്തിയേക്കും

single-img
30 March 2015

1രാഹുല്‍ ഗാന്ധി ഏപ്രില്‍ 19ന്​ മുമ്പ്​ തിരിച്ചെത്തിയേക്കും എന്ന് സൂചന . അതേ സമയം രാഹുല്‍ എന്ന്​ തിരിച്ചെത്തും എന്നതിനെക്കുറിച്ച്​ പരസ്യ പ്രസ്താവന നടത്താന്‍ കോണ്‍ഗ്രസ്​ വക്താക്കള്‍ ഇതുവരെ  തയ്യാറായിട്ടില്ല. എന്നാൽ വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ കോണ്‍ഗ്രസ്​ 19ന്​ ഡല്‍ഹിയില്‍ നടത്തുന്ന കര്‍ഷകരുടെ പ്രതിഷേധ റാലിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ്​  ലഭിക്കുന്ന സൂചന. നേരത്തെ ബജറ്റ്​ സമ്മേളനത്തില്‍ പങ്കെടുക്കാതെ രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന്​ അവധിയെടുത്തത്​ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു.